അടൂർ – ധൈര്യം കാണിക്കാതെ മാറ്റം സംഭവിക്കില്ല എന്ന് നമ്മെ പഠിപ്പിച്ച എസ്എൻഡിപി യോഗത്തിന്റെ ആദ്യ സംഘടന സെക്രട്ടറി ദേശാഭിമാനി ശ്രീ ടി കെ മാധവനു നമ്മൾ നൽകേണ്ട ആദരവ് ആധുനിക കാലത്ത് ജാതിവ്യവസ്ഥ, വിവേചനം, അനീതി, അസമത്വം എന്നിവയുടെ രൂപവും ഭാവവും മാറിയാലും, അവക്കെതിരെ ഉറച്ചു നിലപാടുകൾ കൈകൊള്ളേണ്ടത് നമ്മളാണെന്നുള്ള ബോധം ഓരോ യോഗം പ്രവർത്തകർക്കുണ്ടാകണം എന്ന ഉദ്ഘോഷിച്ചു എബിൻ അമ്പാടിയിൽ
എസ്എൻഡിപി യോഗം അടൂർ യൂണിയന്റെ അഭിമുഖത്തിൽ ടി.കെ മാധവൻ 141 മത് ജന്മദിന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ
യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു
യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് മണ്ണടി,വയലാ ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, അജി, സൈബർ സേന കേന്ദ്ര സമിതി അംഗം അശ്വിൻ പ്രകാശ്, സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ,വനിതാ സംഘം യൂണിയൻ ചെയർ പേഴ്സൺ മഞ്ജു ബിനു,യൂണിയൻ കൺവീനർ സുഷ രമണൻ, ട്രഷറർ അഞ്ജലി ഷാജി, ഗുരുശ്രീ യൂണിറ്റ് കോർഡിനേറ്റർ സുമ ബിജു, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജ മുരളി എന്നിവർ സംസാരിച്ചു


