പത്തനംതിട്ട – സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളില്‍ കഴിയുന്ന നിരാലമ്പര്‍ക്ക് പണിത് നല്‍കുന്ന 296 -മത് സ്‌നേഹഭവനം മഞ്ഞനിക്കര വാലുതറ മുകളും പടിഞ്ഞാറ്റതില്‍ സിന്ധു ജോസഫിനും മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ക്കുമായി നല്‍കി. വിദേശ മലയാളിയായ മാത്യു കരിമറ്റത്തിന്റെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും ഉദ്‌ഘാടനവും കലക്‌ടര്‍ എ.ഷിബു നിര്‍വഹിച്ചു.
അനേക വര്‍ഷങ്ങളായി സ്വന്തമായ ഭവനം നിര്‍മ്മിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെ സിന്ധുവും കൂലിവേലക്കാരനായ ഭര്‍ത്താവ് ജോസഫും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഒറ്റമുറി തകര ഷെഡിനുള്ളില്‍ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ കഴിയുകയായിരുന്നു.

ഇവരുടെ ദയനീയ അവസ്‌ഥ നേരില്‍ കാണാന്‍ ഇടയായ ടീച്ചര്‍ ഇവര്‍ക്കായി മാത്യു കരിമറ്റത്തിന്റെ സഹായത്താല്‍ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് പണിതു നല്‍കുകയായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലാ അജിത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാരായ ലീല കേശവന്‍, ബിന്ദു ടി.ചാക്കോ, പ്രോജക്‌ട് കോഡിനേറ്റര്‍ കെ.പി ജയലാല്‍, അനു മോനി, മോന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

