പത്തനംതിട്ട – വാട്ടർ അതോറിറ്റി H. R. തൊഴിലാളികളുടെ മിനിമം കൂലി 720രൂപാ ആക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെ. ടി. യു. സി. (എം )ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി MP ക്ക് ജില്ലാ പ്രസിഡന്റ് അഡ്വ. ബോബി എബ്രഹാം നിവേദനം സമർപ്പിക്കുന്നു.

കഴിഞ്ഞ 9വർഷം ആയി വാൽവ് ഓപ്പറേറ്റർക്ക് 460/രൂപയും, പമ്പ് ഓപ്പറേറ്റർക് 471/രൂപയും ആണ് കൂലി. രാത്രി എന്നോ പകൽ എന്നോ ഇല്ലാതെ, മഴ എന്നോ വെയിൽ എന്നോ ഇല്ലാതെ കുടിവെള്ളം എത്തിക്കുന്നതിൽ ഇവരുടെ കഷ്ടപ്പാട് വളരെ വലുതാണ്. എന്നിട്ടും തുച്ഛമായ ശമ്പളം മാത്രം ആണ് ലഭിക്കുന്നത്.
ടി തൊഴിലാളികളുടെ വേതനം 720/രൂപ ആയി വർധിപ്പിച്ച് വാട്ടർ അതോറിറ്റി ബോർഡ് തീരുമാനം എടുത്തു ധനകാര്യ വകുപ്പിൽ സമർപ്പിച്ചിട്ടുള്ളതാണ് എന്നാൽ ഇതു വരെയും ധന വകുപ്പിൽ നിന്നും ശമ്പളം വർധിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതും ആണ്.ആയതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി ബന്ധപ്പെടണം എന്ന് ആവശ്യപ്പെട്ടു.


