കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു .ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. രാവിലെ ആറിന് ശാന്തി ,വി ആർ രാജേഷ് ശർമയുടെ നേതൃത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

കാൽ നൂറ്റാണ്ട് മുമ്പ് വരെ നിത്യ പൂജകളും ഉത്സവങ്ങളും (പത്താമുദയ മഹോത്സവം)അടക്കം നടക്കുകയും ദൂര സ്ഥങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തിച്ചേരാറുണ്ടായിരുന്ന ഈ കാവിൽ പൂജാരിണിയായിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിയോടെയാണ് പൂജകൾ അടക്കമുള്ള അനുഷ്ഠാനങ്ങൾ നിന്നു പോയത്. ഏറ്റവും വലിയ നാഗ പ്രതിഷ്ഠകളുള്ള ഈ കാവിൽ പൂജകൾ മുടങ്ങിയതോടെ കാവും പരിസരവും തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് ഈ കാവിനെ അതിൻ്റ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൺവീനർ വി. ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ – കുറ്റൂർ കിഴക്കേ വീട്ടുകാവിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ കൃഷ്ണപുരം സുരേഷ് പോറ്റിയുടെയും ശാന്തി വി ആർ രാജേഷ് ശർമ്മടെയും നേതൃത്വത്തിൽ നടന്നപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *