5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ക്രിസ്മസ് ഫെയർ ഇന്ന് (21) മുതൽ

Food Pathanamthitta

പത്തനംതിട്ട – സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ജില്ലയിൽ ക്രിസ്മസ് ഫെയർ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ ഡിസംബർ 21 മുതൽ 30 വരെയാണ് ഫെയർ. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ,വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ അഡ്വ. റ്റി. സക്കീർ ഹുസൈൻ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ആദ്യ വിൽപ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജനപ്രതിനിധികൾ, രാഷ്ട്രീയക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ഉണ്ടായിരിക്കും.

വിപ്രോ, പ്രോക്ടർ ആൻഡ് ഗാംപിൾ, കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു. 150ൽ അധികം ഉൽപന്നങ്ങളാണ് വിലക്കുറവിൽ ലഭ്യമാക്കുന്നത്.

ഇതോടൊപ്പം ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്‌ലാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *