കൊടുമണ്‍ – വെറ്റിലക്കൊടിയും പടവലം കൃഷിയും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ഐക്കാട് അനന്തു ഭവനില്‍ ബിജുവിന്റെ കൃഷിയാണ് നശിപ്പിച്ചത്. കരിവിലാക്കോട്ടുള്ള പാടശേഖരത്തിലാണ് കൃഷി. കഴിഞ്ഞ രാത്രിയാണ് നശിപ്പിച്ചത്. വെറ്റിലക്കൊടിയും പടവലവും മൂട്ടില്‍ നിന്നും അറുത്തു മാറ്റുകയായിരുന്നു. 40 മൂടോളം പടവലം നശിപ്പിച്ചു. വിളവെടുക്കാന്‍ പാകമായി വരികയായിരുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ ബിജുവിന്റെ കൃഷി നശിപ്പിച്ചിട്ടുണ്ട്. കൊടുമണ്‍ പൊലിസില്‍ പരാതി നല്‍കി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

