വിലക്കയറ്റം തടയാൻ സർക്കാർ നടത്തുന്നത് കൃതമായ ഇടപെടൽ : മന്ത്രി വീണാ ജോർജ്

Pathanamthitta

പത്തനംതിട്ട – പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുവിതരണ വകുപ്പും സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയർ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതിൽ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങൾ ന്യായവിലയിൽ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയിൽ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയുടെ വിൽപനശാലകളെ ആശ്രയിച്ചു.

വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാർഥങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ 10000 ലിറ്ററോളം മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ കെ. ആർ. ജയശ്രീ അധ്യക്ഷയായി. വാർഡ് കൗൺസിലർ കെ. ആർ. അജിത്കുമാർ ആദ്യ വിൽപന നടത്തി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ എ. ഷാജു, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എൻ. രാധേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ് ഇരട്ടപ്പുളിക്കൽ, മുഹമദ് സാലി, ബി ഷാഹുൽ ഹമീദ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ കൺസ്യൂമർ ഉൽപന്നങ്ങളും അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും ലഭിക്കും. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൾ സഞ്ചരിക്കുന്ന ഓണചന്തയുടെ സേവനം ലഭിക്കും. ഓഗസറ്റ് 27 കോന്നി, 29, 30 അടൂർ, സെപ്റ്റംബർ ഒന്ന്, രണ്ട് തിരുവല്ല, മൂന്ന്, നാല് റാന്നി എന്നിങ്ങനെയാണ് പര്യടനം. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സമ്മാനപദ്ധതിയും ഓണക്കിറ്റും തയ്യാറാക്കിയിട്ടുണ്ട്. 18 ഇനങ്ങളോടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും ഒമ്പത് ഇനങ്ങളോടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. സെപ്റ്റംബർ നാല് വരെയാണ് ഓണം ഫെയർ.

ചിത്രം : സപ്ലൈകോ- ജില്ലാ ഓണം ഫെയർ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതിൽ കെട്ടിടത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ചിത്രം : ഫ്ളാഗ് ഓഫ് – സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *