ലക്‌നൗ – ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇരുമ്പുഗ്രിൽ തലയിലേക്ക് വീണു പരിക്കേറ്റ കുട്ടിയുമായി അവർ നേരെ ആദ്യം പോയത് ഒരു സ്വകാര്യ ആശുപത്രിയിലേക്ക്, അവിടെ എത്തിയ കുടുംബത്തോട് ശസ്ത്രക്രിയയ്ക്ക് വേണ്ടി 15 ലക്ഷം രൂപ ചിലവാകുമെന്നവർ അറിയിച്ചു. ഇത്രയും പണം നൽകാൻ ആ കുടുംബത്തിന് ശേഷിയില്ലാത്തതിനാൽ അവർ കുട്ടിയുമായി ലഖ്‌നൗവിലെ സർക്കാർ ആശുപത്രിയായ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ( KGMU ) വിലേക്കെത്തി.
അവിടെ ഡോ. അങ്കുർ ബജാജും സംഘവും ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയക്കായി കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി.
ആ രാത്രിയിൽ ഗ്രിൽ മുറിക്കാൻ ഡോക്ടറന്മാർ വെൽഡറുടെ സഹായം തേടി. പിന്നീട് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ജീവൻ തിരിച്ചു പിടിച്ചു. ഡോക്ടർമാർ സർജറിയിലൂടെ കുട്ടിയുടെ ശരീരം നന്നാക്കുക മാത്രമല്ല, തിരിച്ചുകിട്ടില്ലായെന്നു ബന്ധുക്കൾ പോലും കരുതുന്ന ജീവനും, ബന്ധങ്ങളും സംരക്ഷിക്കുകയും കുട്ടിയുടെ കുടുംബത്തിന്റെയും ഭാവി ശോഭനമാക്കുകയും ചെയ്‌തെന്ന് KGMU ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ബികെ ഓജ പറഞ്ഞു.
ഡോ. അങ്കുർ ബജാജ് നേതൃത്വം നൽകിയ സർജ്ജറിയിൽ ഡോ. സൗരഭ് റെയ്‌ന, ഡോ. ജേസൺ, ഡോ. ബസുവിന് പുറമേ അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കുഷ്വാഹ, ഡോ. മായങ്ക് സച്ചൻ, ഡോ. അനിത എന്നിവർ ചേർന്ന് അസാദ്ധ്യമായത് സാദ്ധ്യമാക്കിയെന്ന് വേണം പറയാൻ. അതും വെറും 25,000 രൂപ ചെലവിൽ.!!
രോഗികൾക്കായി തങ്ങളുടെ സേവനം ലാഭേച്ഛയില്ലാതെ നടത്തുന്ന ഇത്തരം ഡോക്ടർമാർ ഇരുട്ടിൽ ഉഴലുന്ന പാവങ്ങൾക്കായി ഒരു ജ്വാല പോലെ നിൽക്കുന്നുണ്ടെന്ന് നാം ഓർക്കണം. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിലൊക്കെ വളരെ പ്രാധാന്യത്തോടെ ഈ വാർത്ത വന്നെങ്കിലും മലയാള മാധ്യമങ്ങൾ കണ്ടേയില്ല എന്ന മട്ടാണ്. പീഡനവും കവർച്ചയും കൊലപതകങ്ങളുമൊക്കെ ആഘോഷിക്കുന്ന നാട്ടിൽ ഇതിൽക്കൂടുതൽ പ്രതീക്ഷിക്കുകയും വേണ്ടാ.!!

Doctors are not called the God of the earth… 3 year old fell down from third floor while playing in Lucknow. Iron grill crossed his head and shoulders. Baby’s family took him to private hospital. 15 lakhs were told there. Took the baby home to KGMU on this. There doctors had successful child surgery. Just 25 thousand rupees spent. Neurosurgeon Dr joins the doctors team. Ankur Bajaj had a special support in this. His mother had a heart attack at the same time, leaving her mother to hospital and joined her child surgery. Can’t even forget a welder in this surgery. That welder reached KGMU at about 2.5am and cut out the iron rods. When the child’s family started giving him hard work, he refused to take money. Said- God just save the child, that will be his hard work. This incident proved that there is still humanity on earth. Good people are running the world. Don’t know the welder name, can’t tell him because of this, but salute to him and the team of doctors…
Read the full news…
https://dainik.bhaskar.com/itM8IH7pYVb


