പന്തളം – ഭിന്നശേഷി കുട്ടികൾക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണർവ് 2025 കലാമേള നാളെ (ഫെബ്രുവരി 16) രാവിലെ 9.30 നു കുളനട ആരോഗ്യനികേതനം പാർക്കിൽ പ്രസിഡന്റ് ബി എസ് അനീഷ് മോൻ ഉദ്ഘാടനം ചെയ്യും. വനിതാ-ശിശുവികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷയാകും.
സമാപന സമ്മേളനത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആകും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോൺ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.


