ഓണത്തിനേക്ക് കലക്കിയത് പിടികൂടി ; ഓണം പ്രമാണിച്ചുള്ള ചാരായം, ലഹരി റെയ്ഡുകൾ തുടരുന്നു

Crime
Print Friendly, PDF & Email

മല്ലപ്പള്ളി – ഓണം ലക്ഷ്യമിട്ട് കലക്കി തയ്യാറാക്കിയ ചാരായവും, കോടയും എക്‌സൈസ് സംഘം പിടികൂടി. വീട്ടുടമയ്ക്ക് എതിരേ കേസെടുത്തു. റാന്നി റേഞ്ച് ഇൻസ്‌പെക്ടർ അജികുമാറും സംഘവും കോട്ടാങ്ങൽ കിടാരക്കുഴി മാവോലിക്കൽ വാരിക്കാട്ട് ശിവദാസൻ പിള്ളയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 40 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. ശിവദാസൻ പിള്ളയ്ക്ക് എതിരേ കേസെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അലക്‌സാണ്ടർ പി. ജേക്കബ്, പ്രിവന്റീവ് ഓഫിസർ ബിനു രാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രജീഷ്, രതീഷ്, പ്രകാശ്, അതിൽ, വഭാഗ്യലക്ഷ്മി, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *