നാലു സ്‌റ്റേഷനുകളിലെ പൊലീസുകാരെ വലച്ച് ഒരു ആത്മഹത്യയും തിരോധാനവും !!

Crime Pathanamthitta

പത്തനംതിട്ട: ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നാലു പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തിയിലായിട്ടാണ് ആത്മഹത്യയും തിരോധാനവും നടന്നിരിക്കുന്നത്. ഉള്ളന്നൂർ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തിൽ പുത്തൻ വീട്ടിൽ അരുൺ ബാബുവാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വെട്ടിയാർ പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയത്.

ഇയാളുടെ ഭാര്യ പാലക്കാട്ടുകാരി ലിജി (25)യെ ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് അരുൺബാബുവും അയൽവാസികളും ചേർന്ന് ഇവരെ പന്തളം സി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇതിന് പിന്നാലെ അരുൺ ബാബു മൊബൈൽ ഫോൺ കൂടെ വന്നവരെ ഏൽപ്പിച്ച് കാറിൽ കയറി എങ്ങോട്ടോ പോയി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടിയാർ പാലത്തിന് സമീപം കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറയും മറ്റും കണ്ടതിനെ തുടർന്ന് ഇയാൾ കൈ ഞരമ്പ് മുറിച്ച ശേഷം അച്ചൻ കോവിലാറ്റിൽ ചാടിയിരിക്കാമെന്ന് നിഗമനത്തിൽ പൊലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തി. ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കാണ്. ഞായറാഴ്ച വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിച്ചു.

അരുൺ ബാബുവും ലിജിയും മാട്രിമോണിയൽ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ്. തുടർന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി. പിന്നീട് ഇരുവരുടെയും രക്ഷിതാക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. ഇവർക്ക് ഒരു വയസുള്ളള കുട്ടിയുമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ലിജിയെ കണ്ടതും ആശുപത്രിയിൽ എത്തിച്ചതും. ആത്മഹത്യ നടന്ന വാടക വീട് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ്. പോസ്റ്റുമോർട്ടത്തിൽ തൂങ്ങി മരണമെന്ന് തെളിഞ്ഞതായി എസ്എച്ച്ഓ ടി.കെ. വിനോദ്കൃഷ്ണൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ഇവിടെ കേസെടുത്തിട്ടുണ്ട്്.

അരുണിനെ കാണാതായത് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ്. തിരോധാനത്തിന് പന്തളം പൊലീസ് കേസെടുത്തു. അരുണിന്റെ കാർ കണ്ടെത്തിയ വെട്ടിയാർ പാലം വെണ്മണി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്. അച്ചൻ കോവിലാറ്റിൽ ഇയാൾ ചാടിയെന്ന് കരുതുന്ന പ്രദേശം കുറത്തികാട് പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ്. അരുണിന്റെ കാർ ഫോറൻസിക് പരിശോധനയ്ക്കായി പന്തളം സ്‌റ്റേഷനിലേക്ക് മാറ്റി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *