ആലുവയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന്റെ തല തല്ലിപ്പൊളിച്ചു സഹ തടവുകാരൻ

Crime Thrissur
Print Friendly, PDF & Email

തൃശ്ശൂര്‍ – വിയ്യൂർ സെൻട്രൽ ജയിലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന്റെ തലക്കും മുഖത്തുമൊക്കെ സഹ തടവുകാരൻ മർദ്ദിച്ചു പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനാണു അസഫാക്ക് ആലത്തിനെ മർദ്ദിച്ചു അവശനാക്കിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്.

തടവുകാർ തമ്മിലുണ്ടായ അടിപിടിയില്‍ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചു ജയിലിൽ കൊണ്ടുവന്നു. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അസഫാക്ക് ആലം നടന്ന പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *