ലഹരിക്കടിമയായ മകൻ മാതാവിനെ മർദ്ദിച്ചു ; മകൻ മുഹമ്മദ് ഫയാസ് അറസ്റ്റി

Crime
Print Friendly, PDF & Email

തിരുവനന്തപുരം – എംഡിഎംഎ കൈവശം വച്ചതു അടക്കം നാല് കേസുകളിൽ പ്രതിയായ മുഹമ്മദ് ഫയാസ് എന്ന യുവാവാണ് മാതാവിനെ മർദ്ദിച്ചത്. മകന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് കയറരുതെന്ന് വിലക്കിയപ്പോഴാണ് പ്രകോപിതനായ ഫയാസ് മാതാവിനെ മർദ്ദിച്ചത്.

പെട്ടെന്ന് പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച്‌ കവിളിൽ അടിക്കുകയുമായിരുന്നു. ഫയാസിനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *