തൃശൂർ – ഗവൺമെൻറ് യു.പി സ്കൂൾ വരടിയത്തിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുമാരി എസ് ഭദ്രയുടെ നോവൽ “ആനക്കുട്ടി അല്ലാ അന്നക്കുട്ടി” പ്രകാശനം ചെയ്തു. ഭദ്രയുടെ മൂന്നാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ആണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത കവി ഡോ. സി. രാവുണ്ണി പുസ്തകം ഏറ്റുവാങ്ങി.

കഴിഞ്ഞ മാസം നടന്ന ഹരിത കേരള മിഷൻ സങ്കടിപ്പിച്ച നീലകുറിഞ്ഞി ജില്ലാ തല ക്വിസ് മത്സത്തിന്റെ സമ്മാന വിതരണ വേദിയിൽ വെച്ചായിരിന്നു ആദ്യമായി കുമാരി ഭദ്ര എസ് നെ കണ്ടത് ആ സമയം ഈ പരിപാടിയിലേക്ക് വരണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പ്രശസ്ത ബാലസാഹിത്യകാരൻ സി ആർ ദാസ് പുസ്തകത്തെ പരിചയപ്പെടുത്തി. ചടങ്ങിന് ശ്രീ പ്രവീൺ വൈശാഖൻ സ്വാഗതം ആശംസിച്ചു. ഡോ. പാഴൂർ ദാമോദരൻ അധ്യക്ഷത വഹിച്ചു. അവണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ കെ രാധാകൃഷ്ണൻ, പുഴക്കൽ ബ്ലോക്ക് മെമ്പർ ശ്രീ പി വി ബിജു, മണലൂർ തുള്ളൽ കളരി ആശാൻ ശ്രീ ഗോപിനാഥൻ, വരടിയം ജി യു പി എസ് ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചർ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീമതി അംബുജാക്ഷി ടീച്ചർ, ജി യു പി എസ് വരടിയം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സൈമി ടീച്ചർ, ലിബർട്ടി വായനശാല സെക്രട്ടറി ശ്രീ വി ബി മുകുന്ദൻ എന്നിവർ ആശംസകൾ അറിയിച്ചു. കുമാരി ഭദ്ര എസ് മറുപടി പ്രസംഗം നടത്തി. ശ്രീ സുമേഷ് എസ് സദസ്സിന് നന്ദി അറിയിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

