തെള്ളിയൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 65 മത് സ്ഥാപകദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെള്ളിയൂർ എംസിആർഡി നവജ്യോതി സ്കൂളിൽ വച്ച് നടന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. എംസിആർഡി ഡയറക്ടർ റവ സുനിൽ മാത്യു, സാംജി ഇടമുറി, സുനിൽ യമുന, ജെറിൻ പ്ലാച്ചേരിൽ, അബിനു മഴവഞ്ചേരിൽ, അനീഷ് ചാക്കോ, ഷിനു വടശ്ശേരിക്കര, ആൽഫിൻ പുത്തൻകയ്യാലക്കൽ, ജോബി പറഞ്ഞാമൂട്ടിൽ, ശ്യാം കൃഷ്ണ, ബ്ലെസ്സൺ ചരുവിൽ, ടോജോ പി തോമസ്, സുനു വടശ്ശേരിക്കര, ജോയൽ സി ജോസ് എന്നിവർ പ്രസംഗിച്ചു. നവ്യജ്യോതി സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും നടത്തി.

ഫോട്ടോ: യൂത്ത് കോൺഗ്രസിന്റെ 65മത് സ്ഥാപക ദിനാചരണം ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിലും ചേർന്ന് കേക്ക് മുറിച്ചപ്പോൾ.


