പത്തനംതിട്ട ജില്ലാ സിവിൽ സർവ്വീസ് കായികമേള 2025

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ കായികമേള കാതോലിക്കറ്റ് കോളേജ് ഗ്രൗണ്ടിലും സ്പോർട്സ് കൗൺസിൽ ഓഫീസിലുമായി നടത്തി. കായികമേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് കെ എസ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ പ്രസന്നകുമാർ, എൻജിഒ യൂണിയൻ നേതാവ് മധു പി ബി, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ, സ്പോർട്സ് കൗൺസിൽ ജീവനക്കാരായ റോബിൻ വിളവനാൽ, അക്ഷയ്, ബെൻലി എൽ എസ്, ഉമേഷ്, പരിശീലകർ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജില്ലയിലെ നൂറോളം വരുന്ന ജീവനക്കാർ കായികമേളയിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ ജില്ലാ സിവിൽ സർവീസ് കായികമേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *