പത്തനംതിട്ട: എൻ സി പി (എസ്) സ്ഥാപകദിനം, പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. എൻ സി പി (എസ്) ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എം മുഹമ്മദ് സാലി പതാക ഉയർത്തി. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു.
*ചരിത്രത്തിൻ്റെ നാൾവഴികളിൽ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പലവിധമായ രാഷ്ട്രീയ പാർട്ടികൾ ഉദിക്കുകയും, അസ്തമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ കാലത്തിന് അനുസൃതമായി രൂപഭാവങ്ങളിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ കരുത്തായി ഉയർത്തെഴുന്നേറ്റിട്ടു
മുണ്ട്. അങ്ങനെ കാലം അനിവാര്യമെന്ന് ഉറപ്പിച്ച് ഉണ്ടാക്കിയ പാർട്ടിയാണ് നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്) എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ബിനോജ് തെന്നാടൻ, പത്തനംതിട്ട മണ്ഡലം മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ്, റസാഖ് പി.എ, ഷാഫി ഷാജി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ
എൻ സി പി (എസ്) സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടന ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് സാലി പതാക ഉയർത്തുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

