വലപ്പാട്, തൃശൂർ. – പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക് റെഡ്ഡി ചുമതലയേറ്റു. വ്യവസായ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള റെഡ്ഡി ബജാജ് ഫിൻസർവ്വിൽ 17 വർഷത്തെ സേവനത്തിനു ശേഷമാണ് മണപ്പുറം ഫിനാൻസിൽ എത്തുന്നത്. മനുഷ്യ വിഭവ വകുപ്പിന്റെ തലവനായിരുന്ന അദ്ദേഹം കമ്പനിയുടെ എഛ്ആർ നയങ്ങളും അനബന്ധ പ്രവർത്തനവും രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ബജാജ് ഫിൻസർവിൽ ചേരുന്നതിനു മുമ്പ് അമേരിക്കൻ എക്‌സ്പ്രസിൽ വ്യക്തിഗത, ചെറുകിട ബിസിനസ് വായ്പാ വിഭാഗം തലവനും പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഡയറക്ടറുമായിരുന്നു.
ഒനിഡ നിർമ്മാതാക്കളായ MIRC ഇലക്ട്രോണിക്‌സിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദഹം സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലും ഉയർന്ന പദവി വഹിച്ചിട്ടുണ്ട്. പുതിയ സിഇഒ ആയി ദീപക് റെഡ്ഡിയെ സ്വാഗതം ചെയ്യാൻ സന്തോഷമുണ്ടെന്ന് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും നിലവിലെ സിഇഒയുമായ വി പി നന്ദകുമാർ പറഞ്ഞു. ധന വിപണിയിലെ അദ്ദേഹത്തിന്റെ വിശാലമായ അറിവും ജീവനക്കാരുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവും കമ്പനിയുടെ വളർച്ചയ്ക്ക് മുതൽ കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

സിഇഒ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല കമ്പനിയെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കുകയും പ്രധാന പദ്ധതികളായ സ്വർണ്ണ വായ്പ, വാഹന വായ്പ, മൈക്രോ ഫിനാൻസ്, എംഎസ്എംഇ വായ്പകൾ, ഹൗസിംഗ് ഫിനാൻസ്, ഡിജിറ്റൽ വായ്്പകൾ എന്നിവ കൂടുതൽ വികസിപ്പിക്കുകയും സ്ഥാപനത്തിന്റെ കെട്ടുറപ്പും ഉപഭോക്താക്കളുമായുള്ള ബന്ധവും ശക്തിപ്പെടുത്തുകയുമാണ്.
കൊമേഴ്‌സ് ബിരുദധാരിയായ റെഡ്ഡി മണിപ്പാലിലെ TAPMI യിൽ നിന്ന് PGDM നേടിയിട്ടുണ്ട്.
മണപ്പുറം ഫിനാൻസിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കാനുള്ള പുതിയ സിഇഒയുടെ കഴിവിൽ ഡയറക്ടർബോർ്ഡ് അംഗങ്ങൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

