എ ഐ ക്യാമറാകളിൽ പിടി വീഴുന്നവർക്കുള്ള പിഴകൾ ഇങ്ങനെ

Kerala
Print Friendly, PDF & Email

തിരുവനന്തപുരം: റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എ.ഐ കാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 കാമറയും ചുവപ്പ് സിഗ്നൽ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല.

പിഴകൾ ഇപ്രകാരം

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ – 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ – 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗം – 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ

അനധികൃത പാർക്കിങ് -250 രൂപ

നേരത്തെ മേയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *