ആറന്മുള – പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ആറന്മുള സത്രകടവിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജിജി മാത്യു നിർവഹിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പ് ചേർന്ന് അഞ്ച് ലക്ഷം രൂപ ചിലവിലാണ് പദ്ധതി. പൊതുജലാശയങ്ങളിലെ മത്സ്യ സംരക്ഷണവും മത്സ്യ വർധനവും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയുമാണ് ലക്ഷ്യം. കരിമീൻ, മഞ്ഞക്കൂരി, അനാബസ്, ആറ്റ്‌കൊഞ്ച് എന്നിവയാണ് നിക്ഷേപിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കൽ, സിന്ധു ഏബ്രഹാം, ദീപാ നായർ, രേഖാ പ്രദീപ്, ഷീജ പ്രമോദ് എന്നിവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

