പത്തനംതിട്ട – കേരളാ സ്റ്റേറ്റ് ഗവ: ആയുർവേദ റിട്ട: മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച ഡോക്ടർ ആയി ഡോ:വഹിദാ റഹ്‌മാനെ തിരഞ്ഞെടുത്തു. ആയുർവേദത്തിലൂടെ സമൂഹത്തിനും പൊതു ജനങ്ങൾക്കും നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ആയുർവേദ ചികിത്സയിലൂടെ രണ്ടായിരത്തി എണ്ണൂറോളം കുഞ്ഞുങ്ങൾക്ക് ജന്മമേകൻ ഡോക്ടർക്ക് കഴിഞ്ഞു. പത്തനംതിട്ട നഗരസഭയിൽ, അഴൂരിലുള്ള ഗവ: ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസറാണ്. 2015 ലെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള ‘ഭിഷക് പ്രതിഭ’ അവാർഡും, 2017 ലെ കേരള സംസ്ഥാന ഗവൺമെന്റിന്റെ കേരളത്തിലെ മികച്ച ഗവൺമെന്റ് ഡോക്ടർക്കുള്ള “ചരക” അവാർഡും ഡോക്ടർ വഹീദാ റഹ്മാൻ കരസ്ഥമാക്കി.
IHRD അടൂർ എഞ്ചിനിയറിങ്ങ് കോളേജ് ഉദ്യോഗസ്ഥൻ അനസ് കെ ആർ ആണ് ഭർത്താവ്. മകൾ ഫാത്വിമ ആയുർവേദ വിദ്യാർത്ഥിനി ആണ്. ഈ മാസം 28 ന് കൊല്ലം സി. പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അസോസിയേഷന്റെ 10-ാമത് സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഈ അവാർഡ് നല്കും.
What do you feel about this post?
Like
Love
Happy
Haha
Sad

