കാടിന്റെ മക്കളും, സ്വന്തം മണ്ണിന്റെ ഉടമകളായി

Pathanamthitta

പത്തനംതിട്ട – മണ്ണിന്റെ ഉടമകളായ സന്തോഷത്തിൽ റാന്നി മഞ്ഞത്തോടിലെ വനമക്കൾ. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിലെ മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ടവർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടയം കൈമാറി. പമ്പ ത്രിവേണി, ചാലക്കയം എന്നിവിടങ്ങളിലെ ഉന്നതികളിലെ 17 കുടുംബങ്ങളാണ് വനവകാശ നിയമപ്രകാരം ഭൂമിക്ക് ഉടമകളായത്.

ചാലക്കയം ഉന്നതിയിലെ ഭാസ്‌കരൻ, അന്നമ്മ, പാർവതി, ഓമന കുഞ്ഞുപിള്ള, ശരണ്യ ഹരീഷ്, കല്യാണി, പൊന്നൻ, തനു, കുഞ്ഞുമോൾ, രാജമ്മ കുഞ്ഞുപിള്ള, ശകുന്തള, ഭവാനി, കൊച്ചു പെണ്ണ്, വിജില, റെജി ശരണ്യ, തങ്കമ്മ രാജൻ, മിനി രാജൻ എന്നിവർക്കാണ് ഭൂമി ലഭിച്ചത്. വനാവകാശ നിയമപ്രകാരം ഒരേക്കർ ഭൂമിവീതം ലഭിക്കും. മഞ്ഞത്തോട് മേഖലയിലെ 37 പേരിൽ 20 പേർക്ക് 2023 ൽ ഭൂമി ലഭിച്ചിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *