ഡോ. എം.എസ്. സുനിലിന്റെ 358 -മത് സ്നേഹഭവനം അനുവിനും കുടുംബത്തിനും

Kerala Pathanamthitta

പത്തനംതിട്ട – സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 358- മത് സ്നേഹഭവനം ചാരുവേലി ഇലവുങ്കൽ അനു രമേശിനും കുടുംബത്തിനും ആയി അറ്റ്ലാൻഡ മെട്രോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി . വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ അംഗം സന്ദീപ് ജോസഫ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം പൂർത്തീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അനുവും കുടുംബവും. അനു വീട്ടുജോലിക്കായി പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മകളുടെ ചികിത്സയും ഭർത്താവിന്റെ ചികിത്സയും വീട്ടുചിലവുകളും നടന്നുപോകുന്നത്. അനുവിന്റെ തുച്ഛമായ വരുമാനം കൊണ്ട് നിത്യവൃത്തിക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി ഒരു ഭവനം പണിയുവാൻ പറ്റാത്ത അവസ്ഥ നേരിൽ കാണാനിടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സിറിൽ തോമസ്., പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., പി .വി. ജോസഫ്., പ്രിൻസ് സുനിൽ തോമസ്., ജെയിംസ് .ടി .സൈമൺ., അർജുൻ സുരേഷ് .,സാന്ദ്ര ബോസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ .എം .എസ് .സുനിൽ ഭവനരഹിതരായവർക്ക് പണിതു നൽകുന്ന 358- മത് സ്നേഹഭവനത്തിൻറെ താക്കോൽദാനചടങ്ങ് അറ്റ്ലാൻഡ മെട്രോ മലയാളി അസോസിയേഷൻ അംഗം സന്ദീപ് ജോസഫ് നിർവഹിക്കുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *