റാന്നി:- കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിൽ നിന്നിട്ടുണ്ടെങ്കിലും, വർണ്ണ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങൾ ഇന്നും ചില സാഹചര്യങ്ങളിൽ കാണപ്പെടുന്നു. ആധുനിക ഇന്ത്യയുടെ ഭരണഘടനയും വർണ്ണവ്യവസ്ഥിതിയെ തുറന്നും കർശനമായും നിരസിക്കുന്നു. അന്ധവിശ്വാസങ്ങളും പാരമ്പര്യ അനാചാരങ്ങളും നിലനിൽക്കുന്നത് കേരളത്തിന്റെ പുരോഗതിക്ക് തന്നെ എതിരാണ്. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരുടെ സാമൂഹിക മുന്നേറ്റങ്ങൾ കേരളത്തെ വർണ്ണ വ്യവസ്ഥിതിയിൽ നിന്ന് ഏറെ മോചിപ്പിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവം, സാമൂഹ്യവിപ്ലവം എന്നിവ മനുഷ്യ സമത്വത്തെ മുൻനിരയിൽ എത്തിക്കാൻ സഹായിച്ചു. റാന്നി പി.ജെ.റ്റി ഹാളിൽ വെച്ച് നടന്ന എംപി വീരേന്ദ്ര കുമാർ സ്മാരക ‘മെറിറ്റ് കോൺക്ലേവും പ്രഥമ എംപി വീരേന്ദ്ര കുമാർ കർമ്മശ്രേഷ്ഠ പുരസ്കാരദാന ചടങ്ങും ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി. അനു ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. മെറിറ്റ് കോൺക്ലേവ്- 𝟮𝟬𝟮𝟱 𝗥𝗝𝗗 റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി മോളിക്കൽ അദ്ധ്യക്ഷത വഹിച്ചു, ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ ഷൈലു പിജെ ,രോഹിത് എസ് രോഹിത് എന്നിവർക്ക് നൽകി. 𝗗𝗿. സാജൻ തോമസ് മുഖ്യ പ്രഭാഷണം നൽകി, 𝗥𝗝𝗗 ജില്ലാ പ്രസിഡന്റ് അഡ്വ. മനു വാസുദേവ്, ജില്ലാ ജനറൽ സെക്രട്ടറി ബിജോയ് ടി മാർക്കോസ്, യുവ കവയത്രി ശ്രീമതി. അഞ്ചു 𝗦 അരവിന്ദ്, 𝗡𝗖𝗠𝗝 ജില്ലാ ജനറൽ സെക്രട്ടറി അനീഷ് തോമസ്, സെന്റ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റീറ്റൂഷൻ ചെയർമാൻ 𝗔𝗱𝘃. 𝗣𝗩 ബിനു, 𝗥𝗝𝗗 നിയോജക മണ്ഡലം ജനറൽ സെക്രട്ടറി 𝗗𝗿.ഹസീന 𝗣𝗘 എന്നിവർ സംസാരിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്‌സ്, 𝗖𝗕𝗦𝗘, 𝗦𝗦𝗟𝗖,+𝟮 ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.


