പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന iഭവനരഹിതരായ വിധവകളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ള കുടുംബങ്ങൾക്ക് നൽകുന്ന 382 -മത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി പുത്തൻചന്ത ചന്ദ്രവിലാസത്തിൽ വിധവയായ ഉഷയ്ക്കും മകൾക്ക്മായി അമേരിക്കയിലെ സനന്റാനിയോ സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പള്ളി വികാരി ഫാ. സുനോജ് ഉമ്മൻ നിർവഹിച്ചു. വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഉഷയും മകൾ രഞ്ജിമയും സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാനായി യാതൊരുവിധ നിവൃത്തിയുമില്ലാതെ ദുരിത ജീവിതം അനുഭവിക്കുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു സുരക്ഷിത വീടിനു വേണ്ടി പല വാതിലുകളിൽ മുട്ടിയെങ്കിലും ആരും സഹായിക്കാതെ വന്നപ്പോൾ സുരക്ഷിതമായി കഴിയാൻ ഒരു മുറിയെങ്കിലും ചെയ്തു നൽകി സഹായിക്കണം എന്ന് പറഞ്ഞു ഇവർ ടീച്ചറിനെ സമീപിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി പള്ളിയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗിച്ച് 2 മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ സനൽകുമാർ., മുൻ വാർഡ് കൗൺസിലർ അപ്സര സനൽ., ഡോ. സന്തോഷ് ബാബു., പ്രോജക്ട് കോഡിനേറ്റർ കെ. പി . ജയലാൽ., ബെന്നി കോയിക്കലേത്ത് അനിതാ രാജൻ .,ആനി ജോർജ്., എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ ;
സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് നൽകുന്ന 382 -മത് സ്നേഹഭവനത്തിൻറെ താക്കോൽദാനചടങ്ങ് അമേരിക്കയിലെ സനന്റാനിയോ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. സുനോജ് ഉമ്മൻ നിർവഹിക്കുന്നു.


