എയ്‌മ 18 മത് വാർഷികാഘോഷം കോഴിക്കോട്ട് ഇന്നവസാനിക്കും.

Kerala Kozhikkodu

കോഴിക്കോട് – രാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ ഇന്ത്യ മലയാളി അസോസിയഷന്റെ (എയ്‌മ) വാർഷികാഘോഷം കോഴിക്കോട്ട് ഇന്നലെയും ഇന്നുമായി നടക്കുകയാണ്. 27 സംസ്ഥാനങ്ങളിൽ നിന്നു 18 തെരഞ്ഞെടുത്ത 300 പ്രവാസി മലയാളി പ്രതിനിധികളാണ് ഇവിടെ ഒത്തുചേരുന്നത്. ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഇന്നലെ രാവിലെ 10 മണിമുതൽ നാഷണൽ എക്സിക്യു്ട്ടീവ് കമ്മറ്റിയും, നാഷണൽ വുമൺസ് മീറ്റും നടന്നു. ഇന്ന് രാവിലെ നാഷണൽ ജനറൽ കൗൺസിൽ മീറ്റിങ് നടന്നു.

AIMA Annual Celebration in Kozhikode 🇮🇳

The grand annual gathering of the All India Malayali Association (AIMA)—India’s largest Malayali organization—is underway in Kozhikode!

🗓️ Held across two vibrant days, the event hosts 300 distinguished expatriate Malayali representatives from 18 states, celebrating unity, culture, and community.

Let the spirit of Kerala echo across the nation! 🌺

വൈകിട്ട് 4 .30 മുതൽ പൊതുസമ്മേളനം ആരംഭിക്കും. എയ്മ പ്രസിഡന്റ് ശ്രീ. ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശ്രീ. വിഎൻ വാസവൻ ( മിനിസ്റ്റർ ) ഉദ്ഘാടനവും അക്ഷരമുദ്ര പുരസ്കാരവും സമ്മാനിക്കും, അക്ഷരമുദ്ര പുരസ്കാരം ഏറ്റുവാങ്ങുന്നത് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി., ശ്രീ. എൻകെ പ്രേമചന്ദ്രൻ ( എംപി ) എയ്മ ഭവനം താക്കോൽദാനം നിർവ്വഹിക്കും, , ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ ( എംഎൽഎ ) വയനാട് വീട് നിർമ്മാണം തുക കൈമാറൽ നിർവ്വഹിക്കും, ദേശീയതല കാർട്ടൂൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം മാതൃഭൂമി മാനേജിംഗ് എഡിറ്റർ ശ്രീ. പിവി ചന്ദ്രൻ നിർവ്വഹിക്കും. ശ്രീ. ബിനു ദിവാകരൻ, ശ്രീ. ബാബുപ്പണിക്കർ, ശ്രീമതി. അനിത പാലാരി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.

വൈകിട്ട് 7.30 മുതൽ മെഗാ സ്റ്റാർ ദിലീപ് നയിക്കുന്ന മെഗാ മ്യൂസിക് ഡ്രീംസിൽ പിന്നണി ഗായികയായ ദുർഗാ വിശ്വനാഥ്, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി, ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽരാജ്, നാടൻ പാട്ടുകാരൻ പ്രതീഷ് കലാഭവൻ, ഗായകനായ ബേസിൽ ഷാ എന്നിവർ അണിനിരക്കും.

രാജ്യത്തെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എയ്മ 1995 ലാണ് ആരംഭിച്ചത്. പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിക്കാൻ എയ്മയ്ക്കു സാധിച്ചു. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട 2,928 സ്ഥിരാംഗങ്ങൾ എയ്മയിലുണ്ട്. 27 സംസ്ഥാനങ്ങളിൽ നിന്നു റജിസ്റ്റർ ചെയ്ത 175 അസോസിയേഷനുകളും മലയാളി സംഘടനകളും എയ്മയിൽ അംഗങ്ങളാണ്.

U.P State leadership is being facilitated by mega Star Dileep and Shri Gokulam Gopalan at NGC , Kozhikode.

റിപ്പോർട്ട് – ബിജു തങ്കപ്പൻ, നെല്ലിമല, പത്തനംതിട്ട, ( Joint Treasurer, All India Malayalee Association Uttar Pradesh )

#AIMA2025 #MalayaliUnity #KozhikodeCelebrates #KeralaPride

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *