സഹകരണ വകുപ്പ് നെറ്റ് സീറോ എമിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെറ്റ് സീറോ എമിഷന്‍ പദ്ധതി സഹകരണ മേഖലയില്‍ എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ മാങ്കോസ്റ്റിന്‍ തൈ നട്ട് നിര്‍വഹിച്ചു. പത്തനംതിട്ട ഗവ.എംപ്ലോയീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി ബി മധു അധ്യക്ഷത വഹിച്ചു പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി ഹിരണ്‍, ഡെപ്യൂട്ടി രജിസ് ട്രാര്‍ വി ജി അജയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംങ)് എസ് നസീര്‍, കോഴഞ്ചേരി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഡി.ശ്യാം കുമാര്‍,   കോഴഞ്ചേരി താലൂക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ സുധി പി കുര്യന്‍, ജില്ലയിലെ പ്രമുഖ സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *