ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ; ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്ററെ നിയമിച്ചു

Kerala Trivandrum

തിരുവനന്തപുരം – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്ററായും നിയമിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോ-ഓര്‍ഡിനേറ്റര്‍ എന്ന വ്യാജേനെ സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായി ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇത്തരത്തില്‍ പണം പിരിക്കുന്നതിന് ഓളെയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഇങ്ങനെ നടത്തുന്ന പണ പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോ-ഓര്‍ഡിനേറ്ററായും ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്ററായും നിയമിച്ചത്.

ശബരിമലയിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംഭാവനകള്‍ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സന്നിധാനം എക്‌സിക്യൂട്ടീവ് ഓഫീസ്, ദേവസ്വം ബോര്‍ഡ് ആസ്ഥാനം എന്നിവ വഴി നല്‍കാം. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സംഭാവനകള്‍ നല്‍കാം ഇതല്ലാതെയുള്ള പണപ്പിരിവുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *