മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഇന്ന് പ്രശ്സത സിനിമ – സീരിയൽ താരം, യുവ കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. പത്താം വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു.
വാർഡിലെ തരിശ് രഹിത ഭൂമിയിൽ കൃഷിയുടെ ഭാഗമായിട്ടാണ് ബന്തിപ്പൂ കൃഷി ആരംഭിച്ചത്. കൃഷിഭവനിൽ നിന്ന് ഒരു തൈയ്ക്ക് 4 രൂപ നിരക്കിൽ 3000 തൈകളാണ് തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തമായി വാങ്ങിയാണ് ബന്തിപ്പൂകൃഷി ആരംഭിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും പൂക്കട നടത്തുന്നവർ വിപണനത്തിനായി സമീപിച്ചിട്ടുണ്ട്. കൂടാതെ ഓണത്തിന് കോളേജ്, സ്ക്കൂൾ, ഗ്രാമവാസികളും ഓഡർ നൽകിയിട്ടുണ്ട്.
ചടങ്ങിൽ കൃഷി ഓഫീസർ കവിത എസ്, തൊഴിലുറപ്പ് അസി.എഞ്ചിനീയർമായ എസ് രാജൻ, കൃഷി അസിസ്റ്റൻറ് ജ്യോതിഷ് കുമാർ , തൊഴിലുറപ്പ് മേറ്റ്മാരായ ലത വി ആർ, ശാന്തമ്മ, അമ്പിളി, എൻ വിനു, അനുഷ, രാജി രാജേഷ്, അഞ്നകുമാരി എന്നിവർ പങ്കെടുത്തു.


