പത്തനംതിട്ട – ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ചെന്നീർക്കര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അടിയന്തിരമായി യാഥാർത്ഥ്യമാക്കണമെന്ന് കേരളാ കോൺഗ്രസ് ചെന്നീർക്കര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് മോനായി കച്ചിറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം പ്രസിഡൻ്റ് ദിപു ഉമ്മൻ, സംസ്ഥാന സ്‌റ്റിയറിങ് കമ്മറ്റി അംഗം മുഹമ്മദ് സാലി, ജില്ലാ സെക്രട്ടറി റോബിൻ ഫിലിപ്പ്, മാത്യു. ജി. ദാനിയേൽ,ജയിംസ്. കെ.സാം, മോൻസി ജോർജ് എന്നിവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്ന 50 പേർക്ക് പാർട്ടി മെമ്പർഷിപ്പും നൽകി..
പുതിയ മണ്ഡലം ഭാരവാഹികൾ. ജയിംസ്. കെ.സാം (മണ്ഡലം പ്രസിഡൻ്റ്) സണ്ണി. കെ. കെ (മണ്ഡലം സെക്രട്ടറി) ലിജോ മാത്യു (മണ്ഡലം ട്രഷറർ)

ഫോട്ടോ SHAJI വെട്ടിപ്പുറം :
കേരളാ കോൺഗ്രസ് ചെന്നീർക്കര മണ്ഡലം കമ്മിറ്റി പാർട്ടി വൈസ് ചെയർമാൻ ജോൺ കെ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു..
What do you feel about this post?
Like
Love
Happy
Haha
Sad

