നോയിഡ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പരിപാടികൾ ഇന്നും നാളെയുമായി നടക്കും.

India
Print Friendly, PDF & Email

ന്യൂഡൽഹി – നോയിഡ അയ്യപ്പ സേവാ സമിതിയുടെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പരിപാടികൾ ഇന്നും നാളെയുമായി നടക്കുന്നു. ഇന്ന് അതിരാവിലെ നട തുറന്ന് ഉഷഃപൂജയോടെ ആരംഭിച്ചിരിക്കുന്ന പരിപാടികളിൽ മഹാമൃത്യുഞ്ജഹോമം, പ്രഭാത ഭക്ഷണ പ്രസാദ വിതരണം, ഉച്ചക്ക് അന്നദാനവും നടക്കും. വൈകിട്ട് 5.30 ക്കു വീണ്ടും നട തുറക്കുന്നതോടെ വൈകിട്ട് കേളിയുടെ അകമ്പടിയോടെ ചുറ്റുവിളക്ക് തെളിയിച്ചു ദീപാരാധന നടക്കും.ഏഴുമണിക്ക് നൃത്ത പരിപാടിക്ക് ശേഷം അത്താഴപൂജയോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും.

പ്രതിഷ്ഠാ ദിനമായ നാളെ പുലർച്ചെ 4.30 ക്ക് തുറക്കുന്ന നടയിൽ നിർമ്മാല്യദർശനം, വാകച്ചാർത്ത്, പാലാഭിഷേകത്തോടെ ഗണപതി ഹോമവും നടക്കും. തുടർന്ന് ഉഷപൂജ, കലശപൂജ, പ്രഭാത ഭക്ഷണം, തുടർന്ന് ഗണപതിക്ക് കളഭാഭിഷേകം, അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം, പഞ്ചഗവ്യം, നവഗം പൂജകളും നടക്കും. ഉച്ചപൂജക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശ്രീഭൂതബലി, പറനിറക്കൽ, ഉച്ചക്ക് നട അടച്ചശേഷം അന്നദാനവും നടക്കും.

@ബിജു തങ്കപ്പൻ, ന്യൂഡൽഹി

Leave a Reply

Your email address will not be published. Required fields are marked *