സിഎംഎസ് ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണ യജ്ഞം

Kerala Alappuzha
Print Friendly, PDF & Email

എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ പരിപാടിയും ഏറെ ശ്രദ്ധേയമായി.പൊതു സമ്മേളനം ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ഒപ്പുശേഖരണ യജ്ഞം “SIGNATURE CAMPAIGN ” പിടിഎ പ്രസിഡന്റ് അന്നാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കൺവീനർ റോബി തോമസ് നേതൃത്വം നല്കി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ഒപ്പിട്ട് പ്രതിജ്ഞ എടുത്തു.

സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം.ചാക്കോ,സാറാമ്മ ലൂക്കോസ്, സംഗീത എം. കെ,കൊച്ചുമോൾ.എ, ആൽബിൻ സാറ ഡേവിഡ്,നിഷ.എസ്, റെജീന സാമുവൽ,ജോബിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *