പത്തനംതിട്ട – ഡിസംബർ 26 ന് തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയിൽ പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
பத்தனம்திட்டா – சபரிமலையில் பூஜை அட்டவணையில் மாற்றம் செய்யப்பட்டுள்ளதால், டிசம்பர் 26-ம் தேதி தங்க அங்கி ஊர்வலத்தையொட்டி, பக்தர்கள் கடைகளில் இருந்து பம்பைக்கு செல்ல திருவிதாங்கூர் தேவசம் போர்டு காவல்துறை கட்டுப்பாடுகளை விதித்துள்ளதாக திருவிதாங்கூர் தேவசம் போர்டு தெரிவித்துள்ளது.
ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ തുടരേണ്ടി വരും എന്ന് പോലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതു വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നിലയ്ക്കൽ ഏർപ്പെടുത്തുന്ന ക്രമീകരണം.
டிசம்பர் 26ம் தேதி உச்ச பூஜை முடிந்து மாலை 5 மணிக்கு சபரிமலை நடை திறக்கப்படும். எனவே 26ம் தேதி காலை 11 மணி வரை நிலக்கல் வரும் ஐயப்ப பக்தர்களின் வாகனங்கள் மட்டும் பம்பைக்கு செல்ல அனுமதிக்கப்படும். காலை 11 மணிக்கு மேல் வருபவர்கள் குறைந்தது 3 மணி நேரம் நிற்க வேண்டும் என்று போலீசார் தெளிவுபடுத்தியுள்ளதாக திருவிதாங்கூர் தேவசம் போர்டு தெரிவித்துள்ளது. சபரிமலை கோவில் வழக்கமாக மதியம் பூஜை முடிந்து மூன்று மணிக்கு திறக்கப்படுகிறது. தங்க ஆங்கி ஊர்வலத்தால் மைதானம் திறப்பதில் தாமதம் ஏற்பட்டால், சன்னிதானத்திற்கு கூட்ட நெரிசலை கட்டுப்படுத்தும் வகையில் இந்த நிறுத்த ஏற்பாடு செய்யப்பட்டுள்ளது.
What do you feel about this post?
Like
Love
Happy
Haha
Sad

