ലക്‌നൗ – ഉത്തർപ്രദേശിന്റെ തലസ്ഥാനത്ത് ഇത്രയും വിപുലമായി അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചത് ഇതാദ്യമായാണ്. അയ്യപ്പ ക്ഷേത്രത്തിന്റെ അതിവേഗ പുരോഗതിയിൽ ചുക്കാൻ പിടിച്ച ഷേത്രത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്രീ ഓമനക്കുട്ടൻ എൻ.കെ നമ്മുടെ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിയാണ് എന്നതും അഭിമാനാർഹം.
ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ഈ ഓണാഘോഷ പരിപാടികൾക്കും, കമ്മറ്റി ഭാരവാഹികൾക്കുമെതിരെ മലയാളികൾ കൂടുന്ന എല്ലാ സ്ഥങ്ങളിലും ഉള്ളതുപോലെ, ആദ്യം ചില സംഘടനാ ഭാരവാഹികൾ ശക്തമായ വിയോജിപ്പ് രേഖപെടുത്തി പരിപാടിയുടെ അന്തസത്തയെ ഭംഗം വരുത്താൻ ശ്രമിച്ചെങ്കിലും ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് ശ്രീ ജി സോമൻപിള്ള, സെക്രട്ടറി ശ്രീ ഓമനക്കുട്ടൻ എൻ.കെ യുടെയും നിശ്ചയദാർഢ്യത്തിനു മുമ്പിൽ, വിയോജിപ്പ് രേഖപെടുത്തിയവർക്കുള്ള താക്കിത് കൂടിയായി വിപുലമായ ഈ ഓണാഘോഷം.
ഓണാഘോഷ പരിപാടിയിൽ താലപ്പൊലി, ചെണ്ടമേളത്തിന്റെയൊക്കെ അകമ്പടിയോടു കൂടെ മഹാബലിയെ വരവേറ്റു സ്വീകരിച്ചു സദസ്സിൽ ആസനസ്ഥനാക്കി. പിന്നീട് നടന്ന മലയാളി മങ്കമാരുടെ തിരുവാതിര കളിക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി. പിന്നീട് നടന്ന സദ്യയിൽ മുന്നൂറ്റി അൻപതിലധികം ആളുകൾ പങ്കെടുക്കുകയും, എല്ലാവരും സന്തോഷത്തോടു കൂടിത്തന്നെ പിരിഞ്ഞു .
ജാതി മത ചിന്തകൾക്ക് അതീതമായി മലയാളികൾ ഉള്ളയിടങ്ങളിലൊക്കെ ആഘോഷിക്കുന്ന കേരളത്തിന്റെ സ്വന്തം ഓണാഘോഷം ലക്‌നോവിലും ഇത്രയും വിപുലമായി ആഘോഷിക്കാൻ കഴിഞ്ഞതിലും, ലക്‌നോവിലെ എല്ലാ മലയാളികളുടെയും സഹകരണത്തിനും ക്ഷേത്രക്കമ്മറ്റി സെക്രട്ടറി ശ്രീ ഓമനക്കുട്ടൻ എൻ.കെ നന്ദി രേഖപ്പെടുത്തുന്നതായി പത്തനംതിട്ട മീഡിയ ഓൺലൈനിന്റെ റിപ്പോർട്ടറോട് പറഞ്ഞു
What do you feel about this post?
Like
Love
Happy
Haha
Sad

