പന്തളം – ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേർന്ന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കൗമാരക്കാർക്ക് ഇടയിലും യുവാക്കൾക്ക് ഇടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ അവബോധം വളർത്തിയെടുത്ത് അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പന്തളം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ലഹരി വിരുദ്ധ ക്രിക്കറ്റ് മാച്ച് ജൂലൈ 12 ന് ശനിയാഴ്ച വൈകിട്ട് കുളനടയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ബിൽടെക് ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനമൈത്രി സമിതി യോഗം പന്തളം എസ് എച്ച് ഒ റ്റി.ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് പന്തളം ജനമൈത്രി പോലീസും സമിതിയും ചേർന്ന് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. പന്തളം സ്റ്റേഷൻ ലിമിറ്റിൽ ഉള്ള മുഴുവൻ സ്കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബും അവയർനസ് പ്രോഗ്രാമുകളും നടത്തും. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ജനമൈത്രി സമിതി അംഗങ്ങളായ റജി പത്തിയിൽ, രാജൻ ബാബു, ജോർജ് കുട്ടി, ജേക്കബ്, ഡോ. റംലാ കബീർ, ഗോപിനാഥൻ നായർ, എസ്.ശ്രീദേവി, പുഷ്പാംഗദൻ , വിഷ്ണു രാജ് എന്നിവർ പ്രസംഗിച്ചു.



