അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

Pathanamthitta

പത്തനംതിട്ട – അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ എൽ. അനിതകുമാരി നിർവഹിച്ചു. കൗമാര സൗഹൃദ ആരോഗ്യ പരിപാടിയുടെ ഭാഗമായി പിയർ എഡ്യൂക്കേറ്റർമാർ നേതൃത്വം നൽകുന്ന ‘കർമ’ ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റർ പ്രകാശനവും ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹിച്ചു.
ജില്ലയിൽ പരിശീലനം ലഭിച്ച 1193 പിയർ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് കാമ്പയിന്റെ ലക്ഷ്യം.

ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ അധ്യക്ഷനായി. വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീതാകുമാരി ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ് ശ്രീകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. വിവിധ ആരോഗ്യ ബ്ലോക്കുകളിൽ സംഘടിപ്പിച്ച പോസ്റ്റർ, കവിത രചന മത്സരങ്ങളിൽ ജേതാക്കളായവർക്ക് ഫലകവും സർട്ടിഫിക്കറ്റും നൽകി.

കൗമാര സൗഹൃദ ആരോഗ്യ പരിപാടി ജില്ലാ നോഡൽ ഓഫീസർ ഡോ. ബിബിൻ സാജൻ, ജില്ലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ബെഞ്ചുവാ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ( ആരോഗ്യം) എസ് ശ്രീകുമാർ, കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ കോർഡിനേറ്റർ ഫാ. ബിജു മാത്യു, സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, പ്രധാനാധ്യാപിക പി എം ജയമോൾ, ആർ ബി എസ് കെ കോർഡിനേറ്റർ ജിഷ സാരു തോമസ്, ആരോഗ്യപ്രവർത്തകർ, പിയർ എഡ്യൂക്കേറ്റർമാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം- ഡിഎംഒ
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ എൽ അനിതകുമാരി നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *