പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്ക് നോക്കാനിറങ്ങിയ യുവാവിനെ കാട്ടുപന്നി കുത്തിപരുക്കേൽപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ഊട്ടുപാറ താന്നിനില്‍ക്കും പതാലില്‍ സഞ്ചു സാമി(38)നാണ് പരുക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. മുറ്റത്ത് പട്ടി കുരയ്ക്കുന്നതു കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണം. കാലിന് പരുക്കേറ്റ സഞ്ചുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് രാവും പകലും കാട്ടു പന്നി ശല്യം രൂക്ഷമാണ്. ഊട്ടുപാറ ഹൈസ്‌കൂള്‍ പരിസരത്തും വലിയ ശല്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാപകമായി ക്യഷിയും നശിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *