പത്തനംതിട്ട – നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തർദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സനിൽ നിർവഹിച്ചു. യുവതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വിമുക്തി മിഷൻ വിവിധ വകുപ്പുകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാർത്തോമ എച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അർഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികൾക്ക് മൊമന്റോ നൽകി. പത്തനംതിട്ട മാർത്തോമാ സ്‌കൂളിൽ നിന്നും സെന്റ് പീറ്റേഴ്സ് ചർച്ച് ജംഗ്ഷൻ വരെ റാലിയും സംഘടിപ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫിസർ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷൻ ഓഫിസർ സിജു ബെൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളിയിക്കൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എൻസിസി, എൻഎസ്എസ്, എസ്പിസി, സ്‌കൗട്ട്, ജെആർസി, കൈറ്റ് വോളന്റിയർമാർ, സ്‌കൂൾ-കോളജ്-ബിആർസി വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: ലഹരി
അന്തർദേശീയ ലഹരി വിരുദ്ധദിനാചാരണോദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ച് ഹാളിൽ അസിസ്റ്റന്റ് എക്സൈസ് കമീഷണർ എസ്. സനിൽ നിർവഹിക്കുന്നു


