പത്തനംതിട്ട – പത്തൊന്‍പതുകാരനെ കഞ്ചാവുമായി പോലീസ് പിടികൂടി. വള്ളിക്കോട് വാഴമുട്ടം പുതുപ്പറമ്പില്‍ വടക്കേതില്‍ ജിബിന്‍ ബിജു (19) ആണ് അറസ്റ്റിലായത്. ഏഴു ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. കെഎസ്ആര്‍ ടിസി സ്റ്റാന്‍ഡിലെ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൂത്രപ്പുരയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എസ്‌ഐ കെ.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍, ഷൂവിനുള്ളില്‍ സിപ് ലോക്ക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ വില്പനക്കായി കഞ്ചാവ് കൈവശം വച്ചതാണെന്ന് ബോധ്യപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു.


