വക്കീൽ യുവാവിനെ കുത്തി ; ചെങ്ങന്നൂരിൽ

Crime Alappuzha

ചെങ്ങന്നൂർ – വക്കീൽ നഗരത്തിൽ വച്ച് യുവാവിനെ കുത്തി . വക്കീൽ അറസ്റ്റിൽ . എൽഎൽബി കഴിഞ്ഞ് ചെങ്ങന്നൂരിലെ അഭിഭാഷക സ്ഥാപനത്തിൽ പരിശീലനം നടത്തുന്ന ചെങ്ങന്നൂർ പേരിശ്ശേരി കളീക്കൽ വടക്കേതിൽ രാഹുൽ കുമാർ (28) നാണ് കുത്തേറ്റത്. സംഭവത്തിൽ ചെങ്ങന്നൂർ ബാറിലെ അഡ്വ. അശോക് അമ്മാഞ്ചിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 9 മണിയോടെ ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം ആര്യാസ് ഹോട്ടലിന് മുൻപിൽ എം.സി റോഡിലാണ് സംഭവം. ഹോട്ടൽ ആര്യാസിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം എം.സി റോഡിരികിലുള്ള കടയിൽ നിന്നും സാധനം വാങ്ങുന്നതിനിടയിലാണ് കത്തി കൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. നെഞ്ചിലും വയറ്റിലും ഗുരുതരമായി കുത്തേറ്റ രാഹുലിനെ കെ.എം ചെറിയാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ചെങ്ങന്നൂർ എസ്‌ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *