ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് പരിശീലനം

Pathanamthitta
Print Friendly, PDF & Email

കോന്നി – ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോന്നി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജലഗുണ നിലവാര പ്രാഥമിക പരിശോധന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം സംഘടിപ്പിച്ചു. കോന്നി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ശ്രീലത പരിശീലനത്തിന് നേതൃത്വം നൽകി. ഹരിത കേരളം മിഷൻ ആർ.പി മാരും ഇന്റേൺഷിപ്പ് ട്രെയിനിമാരും ക്ലാസുകൾ നയിച്ചു. ലാബുകൾ സ്ഥാപിച്ചിട്ടുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി അദ്ധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. കിണർ, കുളം തുടങ്ങിയ കുടിവെള്ള സ്രോതസുകളിലെ ജലം സൗജന്യമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *