ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിൽ പൊങ്കാലമഹോൽസവം ഫെബ്രുവരി 24 മുതൽ

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെ നടക്കും. ഫെബ്രുവരി 24 ന് വൈകിട്ട് 7.30 ന് ക്ഷേത്രം തന്ത്രി ശ്രീ അക്കീരമൺ കാളിദാസഭട്ടതിരി ഉൽസവത്തിനു കൊടികയറ്റും. തുടർന്ന് വിളിച്ചു ചൊല്ലി പ്രാർഥനയും അനുഗ്രഹപ്രഭാഷണവും. തിരുവരങ്ങിൽ രാത്രി 8 നു സീരിയൽ ബാലതാരം അമേയ അനിൽ ഭദ്രദീപം തെളിയിക്കും. തുടർന്ന് വായ്പൂര് ശിവശക്തി തിരുവാതിര സംഘത്തിൻ്റെ തിരുവാതിരയും കൈകൊട്ടിക്കളിയും.

ഫെബ്രുവരി 25 ന് രവിലെ 7 നു മുളപൂജ തുടർന്ന് അൻപൊലി വഴിപാടും പറവഴിപാടും തിരുവരങ്ങിൽ വൈകിട്ട് 7 ന് ശിവപാർവതി തിരുവാതിര സംഘത്തിൻ്റെ തിരുവാതിര ബാലഗോകുലം കുട്ടികൾ അവതരിപ്പുന്ന കലാപരിപാടികൾ, 8 ന് തരംഗ് പത്തനാട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തുടർന്ന് കാർത്തിക പി നായർ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 9 മുതൽ ആരവം മുരണിയുടെ ന്യത്തന്യത്ത്യങ്ങൾ.

ഫെബ്രുവരി 26ന് വൈകിട്ട് 7 ന് മഹാമായ ന്യത്തസംഘം ആലുംതുരുത്തിയുടെ കൈകൊട്ടികളി, 8 ന് ടീം ഭൈരവി കുളത്തൂരിൻ്റെ കൈകൊട്ടിക്കളി,

ഫെബ്രുവരി 27 ന് വൈകിട്ട് 7 ന് ധ്വനി മുരണിയുടെ കൈകൊട്ടിക്കളി, 7.30 മുതൽ റിയാലിറ്റി ഷോ താരങ്ങളായ ആര്യൻ സുരേഷ് , ജാൻസി വൽസരാജ് എന്നിവർ നയിക്കുന്ന മ്യുസിക്കൽ നൈറ്റ്, 8.30 നു കളമെഴുത്തും പാട്ടും

ഫെബ്രുവരി 28 ന് 11 മുതൽ ഉൽസവബലി തുടർന്ന് അന്നദാനം വൈകിട്ട് 7 ന് ശ്രീ പാർഥസാരഥി കലാസമിതി ചിറ്റാർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8.30 ന് കാവടി ഹിഡുംബൻ പൂജ 9 മുതൽ കൊച്ചിൻ നവദർശൻ്റെ ഗാനമേള,

മാർച്ച് 1 ന് 10 മുതൽ സർപ്പക്കാവിൽ നൂറും പാലും, വൈകിട്ട് 7 മുതൽ ശ്രീ രാധേയം ഭജൻസ് ഹരിപ്പാട് അവതരിപ്പിക്കുന്ന നാമജപലഹരി, രത്രി 10 മുതൽ കാവടി വിളക്കും കുംഭകുടവും,

മാർച്ച് 2 ന് രാവിലെ 10 മുതൽ കാവടിയാട്ടവും കുഭകുടവും ഉച്ചക്ക് 1 ന് കാവടി അഭിഷേകം വൈകിട്ട് 7 നു സേവ രാത്രി 10 നു പള്ളിവേട്ട എന്നിവയുണ്ടായിരിക്കും.

മാർച്ച് 3 നു രാവിലെ 9 നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസഭട്ടതിരി പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കും തുടർന്ന് സിനിമാതാരം ശ്രീമതി ഗായത്രി അരുൺ ആനിക്കാട്ടിലമ്മ ലോകസേവനിധി പുരസ്കാരം ഏറ്റുവാങ്ങും, ചടങ്ങിൽ ഹരേരാമ ഹരേക്യഷ്ണ ട്രസ്റ്റ് ചെയർമാൻ ശ്രീ ഗോപാൽ കെ നായർ ജനസേവനം ഫൗണ്ടേഷൻ കോർഡിനേറ്റർ ശ്രീ അനൂപ് ആൻ്റണി എന്നിവർ സംബന്ധിക്കും. വൈകിട്ട് 6.30 ന് ശ്രീ സുമേഷ് മല്ലപ്പള്ളി നയിക്കുന്ന സംഗീത പൂമഴ, 8മണിക്ക് കൊടിയിറക്ക് രാത്രി 9 ന് സൂപ്പർ മെലഡീസ് തിരുവല്ല അവതരിപ്പിക്കുന്ന മ്യുസിക്കൽ നൈറ്റ് 8 മുതൽ ആറാട്ട് കടവിൽ മഹാദേവ ഭജൻസിൻ്റെ ഭജന 10 മുതൽ ആറാട്ട് വരവ് എന്നിവയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *