വെണ്ണിക്കുളത്ത് നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – വെണ്ണിക്കുളത്ത് ആരംഭിച്ച കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി അജയകുമാർ അധ്യക്ഷനായി. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വർഗീസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യൂ ആദ്യവിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം രശ്മി മോൾ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ റ്റി ഡി ജയശ്രീ, പുറമറ്റം എസ്സിഎസ് പ്രസിഡന്റ് ബോബൻ ജോൺ, നീതി മെഡിക്കൽ വെയർഹൗസ് മാനേജർ ആർ ഷീജ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *