അഞ്ചംഗ സംഘം ഒരു ബേക്കറി കൊള്ളയടിച്ചിട്ടു മെനക്കേഡ് കൂലിപോലും കിട്ടിയില്ല !!

Crime
Print Friendly, PDF & Email

തിരുവല്ല – തിരുമൂലപുരത്ത് ആമ്പാടി ബേക്കറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് കൊള്ള. എം.സി റോഡരികിലുള്ള അമ്പാടിയില്‍ ബേക്കറി ആന്‍ഡ് കഫേയിലാണ് സംഘഗാനം ചേർന്ന് കൊള്ളയടി നടന്നത്. സ്ഥാപനത്തിന്റെ പ്രധാന ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ അഞ്ചംഗ സംഘം മേശയില്‍ ഉണ്ടായിരുന്ന 5200 രൂപയോളം മോഷ്ടിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ജീവനക്കാരനായ സുരേന്ദ്രന്‍ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍തന്നെ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു. സ്ഥാപനം ഉടമ നല്‍കിയ പരാതിയില്‍ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പുലര്‍ച്ചെ 3.20 ഓടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ കയറുകയായിരുന്നു. മഴക്കോട്ടും തൊപ്പിയും ഒക്കെ ധരിച്ച സംഘം പണം പരതുന്ന ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബേക്കറിയുടെ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ എത്തിയ സംഘം മോഷണ ശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ് എടുത്ത് സമീപത്തെ വെള്ളക്കെട്ടില്‍ കളയുകയും ചെയ്തു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കൊള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *