കീഴ്‌വായ്പൂർ: പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം നഗ്‌ന ഫോട്ടോകൾ പകർത്തുകയും സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ പ്രതിയെ കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് കെ.ആർ. രതീഷ് (43) ആണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഓ അജീബ്, എസ്.ഐ അനീഷ്, എഎസ്‌ഐ ജോയിസ് , സിപിഓമാരായ സന്തോഷ് , നെവിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

