കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ

Pathanamthitta Food

പത്തനംതിട്ട – കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ 2025 ജൂൺ 12 വ്യാഴാഴ്ച 4 മണിക്ക് പത്തനംതിട്ട ശാന്തി ഹോട്ടലിൽ വച്ച് ജില്ല പ്രസിഡന്റ് ശ്രീ.മാണിക്കം കോന്നിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. ജില്ലാസെക്രട്ടറി ശ്രീ.ഏവി.ജാഫർ സ്വാഗതം ആശംസിക്കുകയും ബഹു. സംസ്ഥാന ട്രഷറാർ ശ്രീ.മുഹമ്മദ് ശെരീഫ്, ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

കെഎച്ച്ആർഎ സംസ്ഥാന ശ്രീ.പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തുകയും, കെഎച്ച്ആർ വർക്കിംഗ് പ്രസിഡന്റ് ശ്രീ.കെഎം. രാജ മെമ്പർഷിപ്പ് വിതരണോദ്ഘാടനവും, കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി ശ്രീ.റോയി. ജെ സുരക്ഷപദ്ധതി ഉദ്ഘാടനവും നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ എൻകെ, നന്ദകുമാർ, സന്തോഷ് മാത്യു, ഉല്ലാസ് എംകെ, പ്രകാശ് കുഴിക്കാല, മാമ്മൻ വർഗീസ്, ,പ്രതാപ്സിംഗ്, നവാസ് കെകെ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പ്ലസ് ടു,എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് മൊമന്റോ, നൽകുകയും പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീ.സജി കോശി ജോർജ്,
ജില്ലാസെക്രട്ടറി ശ്രീമതി.ലിസി അനു,
ജില്ലാ ട്രഷറാർ ശ്രീ.രാജേഷ്.ജി.നായർ.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശ്രീമതി സുനിത ബിജു,
വൈസ് പ്രസിഡന്റമാരായി ശ്രീ.സക്കീർ ശാന്തി, ശ്രീ,മത്തായി. പിഎ, കെജി. ബാലകൃഷ്ണകുറുപ്പ്,
ജില്ലാ ജോ.സെക്രട്ടറിമാരായി പ്രതാപ്സിംഗ് ,സോണി സഖറിയ, നവാസ്.കെകെ എന്നിവരെ തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *