തുമ്പമണ്ണിൽ നിന്ന് പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കൂവളശ്ശേരി, പൂവൻ വിള പുളിയറ തലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23)ആണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ്, 9 ന് രാവിലെ 8 30 ന് സ്‌കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് കുട്ടി വിധേയയായ വിവരം ലഭിച്ചതിനെ തുടർന്ന്, വനിതാ സെൽ എസ് ഐ ഐ വി ആഷ വിശദമായ മൊഴി രേഖപ്പെടുത്തി. സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന എസ് ഐ കെ ജി ബാലസുബ്രഹ്മണ്യൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തുടർന്ന് വിവരം ശിശു ക്ഷേമ സമിതിയെ അറിയിച്ചു

രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ഇതുപ്രകാരം ബലാൽസഗത്തിനും പോക്‌സോ നിയമം അനുസരിച്ചും യുവാവിനെതിരെ കേസെടുത്തു. വീടിനു സമീപം ഓട്ടോമൊബൈൽ വർക്ഷോപ്പിൽ ജോലി ചെയ്യുകയാണ് പ്രതി. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് ഇന്നലെ രാത്രി 9.23 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.

കുട്ടി സ്‌കൂളിൽ പോയിട്ട് തിരികെ വരാതെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കുന്നതിനും,പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനുമുള്ള നടപടികൾ കൈകൊണ്ടു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പരിചയപ്പെടുകയും ഇരുവരും അടുപ്പത്തിലാവുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. 9 ന് രാവിലെ സ്‌കൂളിൽ പോയ പെൺകുട്ടിയെ രഞ്ജിത്ത് ബൈക്കിൽ സ്‌കൂളിന് സമീപത്തുനിന്നും കയറ്റി തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയി, രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ബലാൽസംഗം ചെയ്തു.

സ്‌കൂൾ യൂണിഫോം സമീപത്തുള്ള പള്ളി കോമ്പൗണ്ടിലെ ബാത്‌റൂമിൽ കയറി മാറിയതിനു ശേഷമാണ് ബൈക്കിൽ കയറ്റി യുവാവ് തിരുവനന്തപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചത്. കുട്ടിയെ കാണാതായ കേസിൽ അന്വേഷണം നടത്തിവന്ന പത്തനംതിട്ട പോലീസ് ഇയാളുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ, കുട്ടി ഒപ്പമുണ്ടെന്ന് അറിയിച്ചു. പോലീസ് ഇടപെട്ട് അടുത്തുള്ള മാറനല്ലൂർ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശിച്ചുവെങ്കിലും യുവാവ് സ്‌റ്റേഷനിൽ പോകാതെ, അമ്മയെയും വല്യമ്മയും കൂട്ടി മാറനല്ലൂർ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കി. തുടർന്ന് പത്തനംതിട്ട പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി അവിടെയെത്തി കുട്ടിയെ പത്തനംതിട്ടയിലെത്തിച്ച്, വൈദ്യപരിശോധനക്ക് വിധേയയാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി യുടെ ഉത്തരവ് പ്രകാരം ആറന്മുള എസ് എച്ച് ഓ വി എസ് പ്രവീൺ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *