മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

Pathanamthitta

മൂഴിയാർ:  ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നു വച്ചിരിക്കുന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ് രണ്ട് 30 സെൻ്റീ മീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. ഇന്ന് രാത്രി 9.15 വരെയുള്ള കണക്ക് അനുസരിച്ച് 192.30 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *