പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ

Kerala Alappuzha

എടത്വ : കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളപൊക്ക ദുരിത ബാധിത മേഖലകളിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.

കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്.എടത്വയിലെ വിതരണോദ്ഘാടനം സോൺ ചെയർമാൻ ഇലക്ട് ജൂണി കുതിരവട്ടം നിർവഹിച്ചു.പ്രസിഡന്റ് ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഹമ്മദാബാദിൽ ലോകത്തെ നടുക്കിയ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അനുശോചന പ്രമേയം വായിച്ചു.

ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ, റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു, ഇ.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യം, വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകൾ വിവിധ ക്ലബുകളിൽ എത്തിച്ചത്.

എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പ്രവർത്തനങ്ങൾക്ക് ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം, വൈസ് പ്രസിഡന്റ് മോഡി കന്നേൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി ജോസഫ്, സോഷ്യൽ സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ, വുമൺസ് ഫോറം കൺവീനർ ഷേർലി അനിൽ, കെ ജയചന്ദ്രന്‍, റവ. സിസ്റ്റർ ലീമാ റോസ് എന്നിവർ നേതൃത്വം നല്കി.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ വിവിധ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്തിരുന്നു. “വിശപ്പ് രഹിത പദ്ധതി” 471 ദിവസം പിന്നിട്ടതായി ഭാരവാഹികൾ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *