പ്രശാന്ത് ശിവൻ ; പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു !!

Kerala Palakkad
Print Friendly, PDF & Email

പാലക്കാട് – ബിജെപി ജില്ലാ അദ്ധ്യക്ഷനായി ചുമതലയേറ്റ് പ്രശാന്ത് ശിവൻ. നേതാക്കൾ ഷാൾ അണിയിച്ചാണ് സ്ഥാനാരോഹണ ചടങ്ങ് നടത്തിയത്. അതേസമയം സ്ഥാനാരോഹണം ചടങ്ങിൽ ഇടഞ്ഞു നിൽക്കുന്നവരിൽ ചിലർ എത്തിയില്ല. ജാതി സമവാക്യം ചിലർക്ക് പിടിച്ചില്ല എന്ന സൂചനയും ഉണ്ട്. പക്ഷെ ആർഎസ്എസ് തീരുമാനം അംഗീകരിക്കാത്തവർക്ക് പുറത്തേക്ക് അല്ലാതെ വേറെ വഴിയൊന്നുമില്ല .!!

ചില നേതാക്കളുടെ മുതിർന്ന നേതാക്കളുടെ പിന്തുണയിൽ വിവാദങ്ങൾ പുകയുമ്പോഴാണ് യുവമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പാലക്കാട് ബിജെപിയിൽ പുതിയ ജില്ലാ അദ്ധ്യക്ഷനായി ചുതമലയേറ്റത്. നഗരസഭയിലെ വിമതവിഭാഗം കൗൺസിലേഴ്‌സ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിൻ്റെ നോമിനിയായ പ്രശാന്ത് ശിവനെ ജില്ലാ അദ്ധ്യക്ഷനായി ഏകപക്ഷീയമായി തെരഞ്ഞെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ ഇടഞ്ഞുനിൽക്കുന്നത്. അനാരോഗ്യവും, പ്രായ പരിധിയും കാരണം നേതൃ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില മുതിർന്ന നേതാക്കളുടെ കേൺഗ്രസ്സ് നേതാക്കളെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആർഎസ്എസ് നേതൃത്വം കർശന നടപടി എടുക്കുകയായിരുന്നു.

പത്താംനൂറ്റാണ്ടു മുതൽ കേരളത്തിലേക്ക് കുടിയേറിയ പാലക്കാട്ടെ പ്രശാന്ത് ശിവൻ ഉൾപ്പെടുന്ന സമുദായമാണ് മൂത്താൻ സമുദായം. പത്തനംതിട്ട അടക്കം കേരളത്തിലെ പല ജില്ലകളിലും വാണിജ്യത്തിനായി കുടിയേറിയ സമുദായങ്ങളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. പത്തനംതിട്ടയിലെ റാവുത്തർ സമുദായം അടക്കം..

Leave a Reply

Your email address will not be published. Required fields are marked *